KSDLIVENEWS

Real news for everyone

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാന്‍ താലിബാന്റെ നീക്കം; വിദഗ്ധസംഘം എത്തി

SHARE THIS ON

കാബൂൾ: കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാക്കാനൊരുങ്ങി താലിബാൻ. വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണനിലയിൽ പുനരാരംഭിക്കുന്നതിനെ സഹായിക്കാനായി വ്യോമയാന വിദഗ്ധർ കാബൂളിലേക്കെത്തിയതായതായാണ് റിപ്പോർട്ടുകൾ.

വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്താനായി ഖത്തറിൽ നിന്നുള്ള വിമാനം കാബൂളിൽ ലാൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഖത്തർ വ്യോമയാനസംഘം ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. എന്നാൽ താലിബാന്റെ അഭ്യർഥന പ്രകാരമാണ് ഖത്തറിൽ നിന്നുള്ള സംഘം അഫ്ഗാനിൽ എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലുകൾക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുമാണ് വിമാനത്താവളപ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കാൻ താലിബാൻ ശ്രമിക്കുന്നതെന്നാണ് സൂചന.


അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കിടെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ വിമാനത്താവളത്തെ തകർത്തുവെന്ന് മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!