KSDLIVENEWS

Real news for everyone

സെയിൽസ് ഗേളിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് പരാതി

SHARE THIS ON

കാഞ്ഞങ്ങാട്: സെയിൽസ് ഗേളിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൻമേൽ യുവാവിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

പഴയങ്ങാടി സ്വദേശി മുഹമ്മദ് ഹാഷിമിന്‌ (35) എതിരേയാണ് കേസെടുത്തത്. കാഞ്ഞങ്ങാട്ടെ ഒരു ഫാൻസി കടയുടമയാണ് മുഹമ്മദ് ഹാഷിം. സ്ഥാപനത്തിൽ ജോലിക്കെത്തിയ തന്നെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൻമേലാണ് കേസെടുത്തത്.

കാഞ്ഞങ്ങാട്ട് വാടകവീടെടുത്ത് തന്നെ പാർപ്പിച്ചുവെന്നും എല്ലാ ദിവസവും വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം പോലീസിൽ പരാതിപ്പെടുകയുമായിരുന്നുവെന്ന് യുവതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!