മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിടെക്നിക്: സാധ്യത പഠനം നടത്തി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു.
ജില്ലയുടെ വടക്കന്‍ മേഖലകളിലുള്ള കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിെന്റ അപര്യാപ്തത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സ്ഥല ലഭ്യത പരിശോധിച്ചത്.
മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങള്‍ പോളിടെക്നിക് കോളജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധന സംഘത്തില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ്, കാസര്‍കോട് ഗവ. പോളിടെക്നിക് കോളജ് കമ്ബ്യൂട്ടര്‍ വിഭാഗം മേധാവി പി.വൈ. സോളമന്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ലെക്ചറര്‍ സുനില്‍ കുമാര്‍, കമ്ബ്യൂട്ടര്‍ എന്‍ജിനീയറിങ് ലെക്ചറര്‍ വി.കെ. ശ്രീജേഷ്, സീനിയര്‍ സൂപ്രണ്ട് എന്‍.പി. സൈനുദ്ദീന്‍, സീനിയര്‍ ക്ലര്‍ക്ക് കെ. പ്രഭാകരന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷംസീന, മഞ്ചേശ്വരത്ത് ഗ്രാമ പഞ്ചായത്ത് അംഗം മുസ്തഫ ഉദ്യാവര്‍, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് അംഗം ബി.എ. മജീദ്, മഞ്ചേശ്വരം എം.എല്‍.എയുടെ പി.എ അഷ്റഫ് കൊടിയമ്മ, സൈഫുല്ല തങ്ങള്‍, സിദ്ദീഖ് മഞ്ചേശ്വരം എന്നിവരുണ്ടായിരുന്നു.

