KSDLIVENEWS

Real news for everyone

കാസർകോട്ടെ മരംമുറി കേസുകൾ : ക്രൈംബ്രാ ഞ്ച് പരിശോധന തുടങ്ങി

SHARE THIS ON

കാസർകോട് : ജില്ലയിലെ റിസർവ്വ് ഫോറസ്റ്റുകളിൽ നിന്നും മരംമുറിച്ച് കടത്തിയ സംഭവങ്ങളിൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമോ എന്ന കാര്യത്തിൽ പരിശോധന തുടങ്ങി . ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന തുടങ്ങിയത് . മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 14 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത് . ഇവയിൽ എട്ടെണ്ണം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിലും നാലെണ്ണം കാസർകോട് റേഞ്ചിലുമാണ് . കേസ് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല . ഇതിനിടയിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കിയ വിവിധ മരംമുറി കേസുകളെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറിയതും പ്രതികൾക്കെതിരെ നടപടി തുടങ്ങിയതും . നേരത്തെ വനംവകുപ്പ് രജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ ഭൂരിഭാഗത്തിലും നിസാര വകുപ്പുകൾ മാത്രമാണ് ചേർത്തിരുന്നത് . ഇത്തരം കേസുകൾ ഏതൊക്കെയെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ് . അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം തൃശൂരിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു . പ്രസ്തുത യോഗത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!