KSDLIVENEWS

Real news for everyone

ജില്ലാ പൊലീസ് ചീഫിന്റെ പരാതിപരിഹാര പരിപാടിയിൽ ആറുകേസുകൾ ഒത്തു തീർന്നു .

SHARE THIS ON

കാസർകോട് : ജില്ലാ പൊലീസ് മേധാവിയുടെ ദൃഷ്ടി പരിപാടിയിൽ ഇന്നലെ ലഭിച്ച ആറു പരാതികൾക്കു അദ്ദേഹം നേരിട്ടു തീർപ്പു കൽപ്പിച്ചു . ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യയെ ഭർത്താവ് മദ്യപിച്ച് ഉപദ്രവിക്കുന്നു . എന്ന പരാതിയിൽ കേസ് എടുക്കാൻ ചന്തേര എസ് എച്ച് ഒയോട് പൊലീസ് ചീഫ് നിർദ്ദേശിച്ചു . നിലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തി രണ്ടു ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകൽപ്പിക്കാൻ നീലേശ്വരം എസ് എച്ച് ഒയോടു നിർദ്ദേശിച്ചു . അമ്പലത്തറ സ്റ്റേഷൻ പരിധിയിൽ വഴി തർക്കവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതിയിൽ ഇന്നലെ തന്നെ സ്ഥലം സന്ദർശിച്ചു തീർപ്പ് കല്പിക്കുന്നതിന് നിർദ്ദേശം നൽകി . 2018 ൽ സോഫസൈറ്റ് റിപ്പയർ ചെയുന്നതിനു പരാതിക്കാരിയോടു 12000 രൂപ കൈപ്പറ്റുകയും എന്നാൽ അറ്റകുറ്റപ്പണി നടത്താതെ തട്ടിപ്പാക്കുകയും ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കുന്നതിനു പൊലീസിനെ അന്വേഷണത്തിനു നിയോഗിച്ചു . വ്യക്തിഗത പരാതിക്ക് പുറമേ നീലേശ്വരം വാഹനങ്ങൾ കുമിഞ്ഞു കൂടിയത് ശ്രദ്ധയിൽ പെടുത്തിയ റിട്ടയേഡ് അധ്യാപകന്റെ പരാതിയിലും നടപടി ത്വരിതപ്പെടുത്തി . ഭാര്യ പിണങ്ങിപ്പോയി തിരിച്ചു വരാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!