KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ബാഡ്മിന്റണ് , വോളി ബോൾ ,ടെന്നീസ് ഇൻഡോർ കോർട്ട് ആവിഷ്യപെട്ട് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിസന്റിന് നിവേദനം നൽകി

SHARE THIS ON

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ പുതുതായി ബാഡ്മിന്റൺ (indore ) , ടെന്നീസ് , വോളിബോൾ കോർട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അഡ്വ :സമീറ ഫൈസലിൻ നിവേദനം നൽകി.

നിലവിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ
CPCRI റസിഡൻസ് കോമ്പൗണ്ടിനകത്താണ് ബാഡ്മിന്റൻ കോർട്ട് നില നിൽക്കുന്നുള്ളത് അവിടെയാണെങ്കിൽ പുറത്ത് നിന്ന് വരുന്നവർക്ക് കളിക്കാൻ അനുവാദമില്ല . കളിക്കാൻ നമ്മുടെ പഞ്ചായത്തിൽ സൗകര്യമില്ലാത്തതിനാൽ മറ്റും പല സ്ഥലങ്ങളെയുമാണ് ആശ്രയിക്കുന്നത് . ഈ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പഞ്ചായത്തിൻ കീഴിൽ സ്വന്തമായി ബാഡ്മിന്റണ് , വോളിബോൾ ടെന്നിസ് (indore) കോർട്ടുകൾ ആവിശ്യപെട്ട് എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. എം എസ് എഫ് കാസറകോട് മണ്ഡലം വൈസ് പ്രസിഡന്റ ഇർഫാൻ കുന്നിൽ , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അസ്ഫർ മജൽ, ട്രഷറർ സാദത്ത് എരിയാൽ , ഭാരവാഹികളായ റഫീഖ് പുത്തൂർ , അറഫാത്ത് കമ്പാർ , ജൗഹർ മുണ്ടേക്ക , അഫ്രാസ് കുന്നിൽ എന്നിവർ ചേർന്ന് നിവേദനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!