KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 പേർക്ക് കോവിഡ്; 366 മരണം; 34,791 പേർ രോഗ മുക്തി നേടി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ കോവിഡ് ബാധിരുടെ എണ്ണത്തില്‍ 3.6 ശതമാനത്തിന്റെ കുറവ്. 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ രോഗികളില്‍ മൂന്നില്‍ രണ്ടും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 32,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 366 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 4,39,895 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 34,791 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,20,63,616 ആയി ഉയര്‍ന്നു. നിലവില്‍ 3,99,778 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 97.45% ആണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!