KSDLIVENEWS

Real news for everyone

കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നിലവിൽ വന്നു

SHARE THIS ON

മഞ്ചേശ്വരം: കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.

ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു.

എം.എ നാസർ മുഖ്യപ്രഭാഷണം നടത്തി.

ശരീഫ് ബോസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഷ്റഫ് കാർള, നിസാർ കല്ലട്ര, കെ.ബി യൂസഫ്, സി.എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു.

റസാഖ് ബെദിര സ്വാഗതവും സിദ്ദീഖ് പത്വാടി നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികളായി അനീസ് ഉപ്പള (പ്രസിഡന്റ്), നാസിർ ഇടിയ (ജന.സെക്ര), സന്തോഷ് കുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ബഷീർ ഗ്രീൻലാൻഡ്, മുജീബ് കുമ്പള, ബത്തിഷ പൈവളിഗെ (വൈ. പ്രസി), ഷമീർ ഉളുവാർ, ആരിഫ് മച്ചംപാടി, ഇസ്മായിൽ പുത്തിഗെ (സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു.

ഫോട്ടോ അടികുറിപ്പ്: പുതിയ കമ്മിറ്റി ഭാരവാഹികൾ ( പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!