KSDLIVENEWS

Real news for everyone

സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമം’; കെ സി വേണുഗോപാലിന് എതിരെ പടനീക്കം, പരാതി നല്‍കാന്‍ എ ഐ ഗ്രൂപ്പ്

SHARE THIS ON

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരെ ഹൈക്കമാന്‍റിന് പരാതി നൽകാൻ എ ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്നാണ് ആക്ഷേപം. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരായ എതിർപ്പിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് പ്രതികരണങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും.



കെപിസിസി പുനസംഘടനയിൽ ഉമ്മൻചാണ്ടിയും രമേശുമായി ചർച്ച നടത്തി മുന്നോട്ട് പോകുമെന്ന അനുനയ സൂചന സതീശനും സുധാകരനും നൽകുമ്പോഴാണ് അവഗണനയിലെ എതിർപ്പ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് എ-ഐ ഗ്രൂപ്പുകളുടെ പ്രഖ്യാപനം. താനും ഉമ്മൻചാണ്ടിയും പാർട്ടിയെ നയിച്ചപ്പോൾ ധാർഷ്ട്യം കാണിച്ചിരുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ പരാമര്‍ശം.

അതിനിടെ കെപിസിസി നേതൃത്വം ചർച്ചയ്ക്ക് മുൻ കയ്യെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണം. കോട്ടയം ഡിസിസി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!