ബദിയഡുക്ക സബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധന ; 19,200 രൂപ പിടികൂടി

കാസർകോട് : ആഴ്ചകൾ നീണ്ട നിരീക്ഷണത്തിന് ഒടുവിൽ ബദിയഡുക്ക സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധ . കണക്കിൽ പെടാത്ത 19,200 രൂപ പിടികൂടി . അതേസമയം കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്ന 7000 രൂപ സബ് രജിസ്ട്രാർ വിനോദ്കുമാറിന് കൈമാറിയതായും വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ് പറഞ്ഞു . ഇന്നലെ മാത്രം ബദിയഡുക്ക രജിസ്ട്രാർ ഓഫീസിൽ 34 ആധാരങ്ങളാണ് രജിസ്റ്റർ ആയത് . രജിസ്ട്രേഷൻ സമയത്ത് അനധികൃതമായി പണം ഈടാക്കുന്നതായി നേരത്തെ വിജിലൻസിന് സൂചന ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ച്ചകളായി ഓഫീസ് നിരീക്ഷണത്തിലായിരുന്നു . ഡിവൈ എസ് പി കെ വി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞാണ് റെയ്ഡ് നടത്തിയത് . റെയ്ഡിൽ കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പ്രമോദ് , എസ് ഐ മധു , എ എസ് ഐമാരായ സതീശൻ , സുഭാഷ് ചന്ദ്രൻ , എസ് സി പി ഒമാരായ സുരേശൻ കെ വി , സുധീഷ് പി വി , ജയൻ കെ വി , പ്രിയ കെ നായർ , കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു .

