യുഎഇയില്‍ ഇന്ന് 984 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം; 1,475 പേർ രോഗ മുക്തരായി

അബുദാബി: യുഎഇയില്‍ 984 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 3,35,439 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,22,292 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,11,134 പേര്‍ രോഗമുക്തരാവുകയും 2,045 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 9,113 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

