ഗർഭിണിയായ പൂച്ചയെ രക്ഷിച്ചവർക്ക് ദുബായ് ഭരണാധികാരി നൽകിയ സ്നേഹ സമ്മാനം കണ്ട് വീഡിയോ ചെയ്ത് വൈറലായി സിനാൻ മോൻ കോട്ട

കുമ്പള: ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസി മലയാളികളുടെ വീഡിയോ വൈറലായി. പിന്നീട് ദുബായ് ഭരണാധികാരി നൽകിയ 10 ലക്ഷം വീതമുള്ള സ്നേഹ സമ്മാനം പലർക്കും , ആശ്ചര്യവും , കൗതുകവും ദുബായ് എന്ന നാട്ടിനോടുള്ള അനുകമ്പയും എല്ലാവർക്കും വർദ്ധിച്ചു. പലരും തമാശയ്ക്ക് പല വീഡിയോ ട്രോളുമായി ഇതിനകം വന്നിട്ടുണ്ട്. അങ്ങനെയൊരു വീഡിയോ സിനാൻ മോനും തമാശയ്ക്ക് ചെയ്തപ്പോൾ അത് വൈറലായി മാറി. ഇത്രയും വൈറലാകുമെന്ന് മൊഗ്രാലിലെ സിനാൻ മോൻ നിനച്ചില്ല.
ഇതിനോടകം തന്നെ വീഡിയോ കണ്ട് പലരും വിളിച്ച് അന്വേഷിച്ചത് സിനാൻ മോന് കൂടുതൽ കരുത്തായി. മുമ്പും പല വീഡിയോയും ചെയ്തിട്ടുണ്ട്. ആ ഒരു കലാകാരനാണ് സിനാനിലൂടെ പുറത്ത് വന്നത്.
മൊഗ്രാൽ റഹ്മത്ത് നഗറിലെ യൂസുഫ് കോട്ട -ഹാജറ ദമ്പതികളുടെ മകനാണ് സിനാൻ മോൻ

