KSDLIVENEWS

Real news for everyone

ആശ്വാസം, രാജ്യത്ത് കോവിഡ് കുറയുന്നു, ഇന്നലെ 38,948 പേര്‍ക്കു കോവിഡ്; 219 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 38,948 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,701ഉം കേരളത്തിലാണ്. കേരളത്തിനു പുറത്ത് രോഗം കണ്ടെത്തിയത് 12,247 പേര്‍ക്ക്. 219 പേരുടെ മരണം കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 43,903 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

നിലവില്‍ 4,04,874 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,30,27,621 പേര്‍ക്ക്. ഇതില്‍ 3,21,81,995 പേര്‍ രോഗമുക്തി നേടി.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 68,75,41,752 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!