വീട് വാങ്ങി വഞ്ചിക്കപ്പെട്ട ബീഫാത്വിമ ഉമ്മയുടെ സമരത്തിന് നേരെ അക്രമം;ബീഫാത്വിമ ഉമ്മയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കാസറഗോഡ്. വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ചൂരിയിലെ സത്താറിൻ്റെ വീടിനുമുന്നിൽ പണം തിരിച്ചു ലഭിക്കുന്നതിനായി അനിശ്ചിതകാല സമരം നടത്തിവരുന്ന ഫാത്തിമ ഉമ്മയെ ചിലർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു സമരം നിർത്തി തിരിച്ചു വരികയായിരുന്നു ബി ഫാത്തിമയെ പബ്ലിക് റോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു
ആക്രമണത്തിൽ നിലത്ത് വീണ ബി ഫാത്തിമയെ പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു ആക്രമത്തിന് നേതൃതം നൽകിയ സത്തരും അദേഹത്തിൻ്റെ ഭാരിയ സാജിതയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരും പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മയെ വിവിധ രാഷ്ട്രീയ സംഘടന നേതാക്കളായ. ഖാദർ പാലോത്ത് സുബൈർ പടുപ്പ് ജമീല അഹ്മദ് നാസർ ചാൽകര കാദർ ചട്ടഞ്ചാൽ കെ പി മുഹമ്മദ് കുഞ്ഞി ബോവിക്കാനം ഹമീദ് കുണിയ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അജിത് കുമാർ ആസാദ് മൊയ്തു ബേക്കൽറഷീദ് മുട്ടുന്തല യൂനുസ് തളങ്കര. ഷാഫി സുഹരി പടുപ്പ് ഷാഫി ഹാജി അടൂർ ഷാഫി കളനാട് തുടങ്ങിയവർ സന്ദർശിച്ചു

