KSDLIVENEWS

Real news for everyone

അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു; മുല്ല മുഹമ്മദ് ഹസന്‍ പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി | ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു.

മുല്ല മുഹമ്മദ് ഹസനാണ് പ്രധാനമന്ത്രി. മുല്ലാ അബ്ദുല്‍ ഗനി ബരാദര്‍ ഉപപ്രധാനമന്ത്രിയും സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രിയുമാകുമെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുല്ലാ യഅ്ഖൂബ് പ്രതിരോധ മന്ത്രിയായും മുല്ല ആമിര്‍ഖാന്‍ മുത്തഖി വിദേശകാര്യ മന്ത്രിയുമായി ചുമതലയേല്‍ക്കും.

കഴിഞ്ഞ ആഗസ്റ്റ് 15ന് അഫഗാനിസ്ഥാന്റെ ഭരണം പിടിച്ച താലിബാന്‍ ഏറെ നാളായി മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകളിലായിരുന്നു. മന്ത്രിസഭ പ്രഖ്യാപിക്കുന്നത് പലവട്ടം മാറ്റിവെച്ചതിന് ശേഷമാണ് ഒടുവില്‍ അന്തിമ പട്ടികയായത്.

മന്ത്രിസഭാംഗങ്ങളുടെ ആദ്യഘട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മറ്റു മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 25,772 പേര്‍ക്ക് കൊവിഡ്; ടി പി ആര്‍ 15.87, മരണം 189

നിപ സമ്ബര്‍ക്ക പട്ടികയില്‍ ആറ് പേര്‍ കൂടി; 17 പേര്‍ക്ക് രോഗലക്ഷണം

സഹകരണ മേഖല ഇ ഡിയല്ല കൈകാര്യം ചെയ്യേണ്ടത്; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്ത് സംഘ്പരിവാര്‍ കര്‍ഷക സംഘടന; കേന്ദ്രം പ്രതിരോധത്തില്‍

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

നിപ: വ്യാജ പ്രചാരണങ്ങള്‍ കണ്ടെത്തി തടയുമെന്ന് മുഖ്യമന്ത്രി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!