KSDLIVENEWS

Real news for everyone

പൂജപ്പുര ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

SHARE THIS ON

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തമിഴ്നാട് തൂത്തുക്കുടി കായല്‍പട്ടണം സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ഇന്നലെ ജയില്‍ ചാടിയത്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ജാഹിര്‍ ഹുസൈന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അലക്കു കേന്ദ്രത്തില്‍ ജോലിയ്ക്ക് നിയോഗിച്ച ഇയാള്‍, അസി. പ്രിസണ്‍ ഓഫീസര്‍ പി.എസ്.അമലിന്റെ കണ്ണുവെട്ടിച്ച്‌ ജയില്‍ ചാടി ഓട്ടോയില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു.

തമ്ബാനൂരിലെത്തി ബസിലോ ട്രെയിനിലോ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അസി. പ്രിസണ്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.രണ്ട് കേസുകളില്‍ പ്രതിയായ ജാഹിര്‍ 2004 മുതല്‍ ജയിലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!