KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 37,875 പേർക്ക് കോവിഡ്; 369 മരണം; ആകെ ചികിത്സയിലുള്ളവർ 3,91,256 പേർ

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.39,114 പേര്‍ രോഗമുക്തരായി.
369പേര്‍ മരിച്ചു.
3,30,96,718പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,91,256പേര്‍ ചികിത്സയിലാണ്. 3,22,64,051പേര്‍ രോഗമുക്തരായി. 4,41,411പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 70,75,43,018പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 78,47,625പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കി.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 25,772 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ 15.87 ആയിരുന്നു ടിപിആര്‍. 189പേര്‍ മരിച്ചു.ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!