KSDLIVENEWS

Real news for everyone

ഇൻഡൊനീഷ്യൻ ജയിലില്‍ അഗ്നിബാധ; 41 തടവുകാര്‍ വെന്തുമരിച്ചു

SHARE THIS ON


ജക്കാർത്ത: ഇൻഡൊനീഷ്യൻ ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപമുള്ള തൻജെറാങ് ജയിലിലാണ് ദുരന്തമുണ്ടായത്.

ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. തടവുകാർ ഉറക്കത്തിലായിരുന്നതാണ് മരണംഖ്യ ഉയരാൻ ഇടയാക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരെ പാർപ്പിച്ചിരുന്ന ജയിൽകെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 41 പേർ മരിക്കുകയും എട്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റ് 72 പേർക്കും പൊള്ളലേറ്റിട്ടുണ്ട്.

തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോർട് സർക്യൂട്ട് ആണ് തീപടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!