KSDLIVENEWS

Real news for everyone

ടാറ്റാ കോവിഡ് ആശുപത്രി !!!
പ്രത്യാശയുടെ കിരണുദിക്കുമ്പോൾ…… സിറാജ് ചൗക്കി ✍️

SHARE THIS ON

സപ്തഭാഷയുടെ മണ്ണ് എന്നും
അവഗണനയുടെ നാൾ വഴികളിലാണ് കടന്നു പോയത്.

വികസനമെന്നത് പലപ്പോഴും കാസർഗോഡിന്ന് അപ്രാപ്യമായൊരു തിരക്കഥയായിരുന്നു.

വികസനത്തിന്ന് വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവർ പോലും ഏതെങ്കിലും ഒരു പ്രൊജക്റ്റ് കാസർഗോഡ് കൊണ്ട് വരാൻ, പ്രഖ്യാപനം വന്നാൽ അതിൽ പോലും രാഷ്ട്രീയം കാണുന്നു.

പിന്നീട് ആ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ ശെരിക്കും രാഷ്ട്രീയ നിറം നോക്കി മനം നൊന്ത് വിഷമിക്കുന്നവരാണവർ.

യാഥാർത്ഥ്യമായാൽ അതിൽ അവകാശവാദം വേറെയും, ഇതൊക്കെ കാസർഗോഡ്കാർ കണ്ടും കേട്ടും മടുത്തു.

ഇവിടെ രാഷ്ട്രീയം മറന്ന് കൊണ്ടുള്ള ഒരു പൊതുകൂട്ടായ്മ ഉയർന്ന് വരണം. രാഷ്ട്രീയ സ്വാർത്ഥതകൾക്ക് ഇടം നൽകാതെ ആത്മാർത്ഥരായ കർമ്മ ഭടന്മാർ മുന്നിൽ നിന്നാലെ നമ്മുക്ക് തഴയപ്പെടുന്നത് പിടിക്കാൻ പറ്റുകയുള്ളു.

വികസനം വന്നാലും ബുദ്ധിമുട്ട് വന്നില്ലെങ്കിലും ബുദ്ധിമുട്ട് എന്ന രീതിയിൽ പ്രസതാവന ഇറക്കുന്നവർ സത്യത്തിൽ ഈ നാടിന് വേണ്ടി എന്ത് ചെയ്തു ?

പരസ്പരം കുറ്റപ്പെടുത്തലും പഴി ചാരലും കൊണ്ട് ആളുകൾക്ക് അലോസരമുണ്ടായി എന്നല്ലാതെ…..

കോവിഡ് കാലത്ത് ഒരുപാട് വിലപ്പെട്ട ജീവനുകൾ അതിർത്തിയടച്ചത് മൂലം നഷ്ടപ്പെട്ടപ്പോഴാണ് ഇവിടെ ഒന്ന് നന്നായി പനിച്ചാൽ പോലും കിടക്കാൻ ഹോസ്പിറ്റലുകളില്ലെന്ന് അറിയുന്നത്…

അതിർത്തി നഗരമായ മംഗലാപുരം ആയിരുന്നു പലരുടെയും ആശ്രയ കേന്ദ്രം. അത് കൊണ്ട് തന്നെ ഇവിടെ ഒരു നല്ല ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇല്ലെങ്കിലെന്തേ മംഗലാപുരം ഉണ്ടല്ലൊ എന്ന ധാരണയായിരുന്നു പലർക്കും. ആരും ഇത് ഗൗനിച്ചില്ലെന്നതും യാഥാർത്ഥ്യമാണ്.

ഇവിടെയുള്ള വൻകിട മുതലാളിമാർക്കും അതിൽ ഭാഗധേയത്വം ഉണ്ടാകുമ്പോൾ പറയേണ്ടതില്ലല്ലൊ….

എന്തായാലും മുറവിളികൾ ഉയർന്നു. കാസർഗോഡ് ഒരു ഹോസ്പിറ്റൽ വേണമെന്ന്.

പലരും സോഷ്യൽ മീഡിയകളികളിൽ അന്ന് ചൊരിഞ്ഞത് വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു.

പിന്നീടത് ട്രോൾ രൂപത്തിലായെങ്കിലും സത്യം ഇന്നും ട്രോളിയത് പോലെ തന്നെയാണ്‌. അല്ലേലും ഒരു സുഖിപ്പിക്കൽ….

അവരൊക്കെ ആരും അറിയാതെ മാൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ പണിയുന്നുണ്ടാകുമെന്ന് വെറുതെ വിജാരിച്ച് സായുജ്യമടയാം.

ആശ്വാസമായി അന്നൊരു പ്രഖ്യാപനം വന്നു. ഇന്ത്യയിൽ ആതുര രംഗത്ത് നിരവധി ഹോസ്പിറ്റലുകൾ നൽകിയ ടാറ്റ ഗ്രൂപ് രാജ്യത്ത് പല ഭാഗത്തുമായി കോവിഡ് ആശുപത്രികൾ നിർമ്മിക്കുന്നുവെന്ന്…

സാഹചര്യം എന്ന് പറയാം, അന്ന് കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതൽ കാസർഗോഡ് ആയിരുന്നു. കേരളത്തിന് ലഭിച്ച ആ ഓഫർ അത് കാസർഗോട്ടേക്ക് നീട്ടിയതിൽ സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കണം.

ടാറ്റയുടെ കാരുണ്യ കടാക്ഷം അത് സഫലമാവുകയാണ്. തികച്ചും അത് ടാറ്റാ എന്ന പ്രൈവറ്റ് ഗ്രൂപായത് കൊണ്ടും നേരിട്ട് അവർ തന്നെ നിർമ്മാണം ഏറ്റെടുത്തത് കൊണ്ടും ഇന്ന് നമ്മുക്കത് പൂവണിയുകയാണ്.

ഇന്ന് അത് സർക്കാറിന് കൈമാറി മുഖ്യമന്ത്രി അത് നാടിന് ഉത്ഘാടനം ചെയ്ത് സമർപ്പിച്ചു;

കേരളത്തിൽ തന്നെ ആദ്യത്തെ കോവിഡ് ആശുപത്രി ജില്ലക്ക് ലഭിച്ചതിൽ നമ്മുക്ക് അഭിമാനിക്കാം. നമ്മുക്ക് അങ്ങേയറ്റത്തെ ചാരിതാഥാർത്ഥ്യവുമുണ്ട്. ജില്ലയിൽ അനുദിനം വർദ്ധിക്കുന്ന കോവിഡ് രോഗികൾക്കത് ആശ്വാസത്തിന്റെ കിരൺ തന്നെയാണ്.

ഏതെങ്കിലും സർക്കാർ പ്രോജക്ക്റ്റായിരുന്നെങ്കിൽ സമരങ്ങൾ വരുമായിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് അത് തഴയപ്പെടുകയോ കാല താമസം വരുത്തി, മാറിമാറി വരുന്ന സർക്കാറുകളുടെ ഇടപെടൽ എല്ലാം കൊണ്ട് കടലാസിൽ ഒതുങ്ങുമായിരുന്നു.

പിന്നീട് കണ്ണിൽ പൊടിയിടാനുള്ള മുറവിളിയും ഉണ്ടാകാമായിരുന്നു.

നമ്മുക്ക് ഈ അസുലഭ മുഹൂർത്തം സന്തോഷം നൽകുന്നു …ടാറ്റയോട് നമ്മുക്ക് നന്ദിയും കടപ്പാടും അറിയിക്കാം.

നഷ്ടപ്പെട്ട എയിംസിനായി നമ്മുക്ക് ഒന്നിക്കാം. ഇനിയും ഒരുപാട് വികസനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതിന്ന് പകരം ക്രിയാത്മകമായി ഇടപെടുന്ന രാഷ്ട്രീയ കണ്ണില്ലാത്തവരെ നമ്മുക്ക് മുന്നിൽ നിറുത്തണം.

കാസർഗോഡിന്ന് വേണ്ടത് പ്രസ്താവനയല്ല, മുതലക്കണ്ണീരുമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!