കാസർഗോഡ് ജില്ലയിൽ ഇന്ന് 284 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവർ : 4529
628 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിൽ 284പേര്‍ക്ക് കൂടി കോവിഡ്,628 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍284 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 628
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4529 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 489
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18592പേര്‍
വീടുകളില17688പേരും സ്ഥാപനങ്ങളില്‍ 904പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18592പേരാണ്. പുതിയതായി931പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4489സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3588ആന്റിജന്‍ 890 , ട്രൂനാറ്റ് 11 ) 865 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1508പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 363പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 629പേരെ ഡിസ്ചാര്‍ജ് ചെയ്തു.
129047 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 123470 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

