സമാധാനത്തിനുള്ള നോബേൽ നോബേൽ സമ്മാന പട്ടികയിൽ ട്രംപും

വാഷിംഗ്ടണ്‍| 2021ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു. ഇസ്റാഈലും യു എ ഇയും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥത വഹിച്ചത് മുന്‍നിര്‍ത്തിയാണ് നോര്‍വീജിയന്‍ പാര്‍ലിമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ട്രംപിനെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
ഇസ്റാഈലും യു എ ഇയും തമ്മിലുള്ള സമാധാന കരാര്‍ ഒരു ഗെയിംചേഞ്ചര്‍ ആകാം. അത് മിഡില്‍ ഈസ്റ്റിനെ സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കും. വലതുപക്ഷ പ്രോഗ്രസ് പാര്‍ട്ടിയുടെ പാര്‍ലിമെന്റ് അംഗം ടൈബ്രിംഗ് കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ട്രംപിനെ 2019ലെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്ത ടൈബ്രിംഗ് ഇറാക്കില്‍ നിന്ന് യു എസ് സൈന്യം പിന്മാറിയതിനാലാണ് ഈ വര്‍ഷം അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തതെന്നും വ്യക്തമാക്കി.
സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനായി പാര്ലിമെന്റുകളിലെയും സര്‍ക്കാറുകളിലെയും അംഗങ്ങള്‍, യൂനിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, മുന്‍ പുരസ്കാര ജേതാക്കള്‍ എന്നിവരടക്കം ആയിരക്കണക്കിന് ആളുകള്‍ക്ക് സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ പുരസ്കാരം തീരുമാനിക്കുന്ന നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
മുന്‍ യു എസ് പ്രസിഡന്റായ ബറാക് ഒബാമക്ക് 2009ല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ സമാധാന നോബേല്‍ ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ പുരസ്കാര ജേതാവിനെ ഒക്ടോബര്‍ ഒമ്ബതിനാണ് പ്രഖ്യാപിക്കുക.

