KSDLIVENEWS

Real news for everyone

കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

SHARE THIS ON

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍.

ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ വിട്ട് കനയ്യകുമാര്‍ കോണ്‍​ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.

കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന സൂചനകളുണ്ട്. രാഹുല്‍ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍​ഗ്രസ് പ്രവേശനവും ചര്‍ച്ചയായതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാര്‍ വ്യക്തമാക്കി. കനയ്യയെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന കാര്യം കോണ്‍ഗ്രസും ​ഗൗരവമായി പരി​ഗണിക്കുകയാണ്.

കനയ്യയുടെ വരവ് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കനയ്യ തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!