മഴ ശക്തമാകാൻ സാധ്യത ;
നാലു ജില്ലകളിൽ ഓറഞ്ച് അലെർട്ട് ;
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങി നാല്
ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ് .

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത മുന്നറിയപ്പ്.
ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.
വ്യാഴം: തൃശ്ശൂർ, കാസർകോട്.
വെള്ളി: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ശനി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഞായർ: കോഴിക്കോട്, കണ്ണൂർ.

