രാജ്യത്തെ കോവിഡ് പ്രതിദിന കണക്കിൽ വീണ്ടും വർദ്ധന ;
24 മണിക്കൂറിനിടെ 95,735 പേർക്ക് രോഗ ബാധയും, 1172 പേർക്ക് മരണവും സംഭവിച്ചു

ന്യൂ ഡൽഹി: പ്രതിദിന കോവിഡ് കണക്കിൽ രാജ്യത്ത് വീണ്ടും വർദ്ധന ; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 95,735 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,65,863 ലക്ഷത്തിലേക്കെത്തി. ഇന്നലെ മാത്രം 1172 കൊവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 75062 ആയി. 919018 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3471783 പേർ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.

