KSDLIVENEWS

Real news for everyone

ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുകൾ ; സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകൾ തുറക്കാനുള്ള ശ്രമം തുടങ്ങി

SHARE THIS ON

കൊച്ചി : കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രക്ഷിതാക്കളുടെ അനുവാദത്തോടെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ക്ലാസുകള്‍ നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. 50 ശതമാനം അദ്ധ്യാപകര്‍ക്കും, സംശയദൂരീകരണത്തിനായി മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് എത്തുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!