KSDLIVENEWS

Real news for everyone

നിയന്ത്രണങ്ങൾ നീക്കുന്നതോടെ കോവിഡ് മരണ സംഖ്യ ഉയർന്നേക്കാം ,
ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്​.
ആരോഗ്യമന്ത്രി കെ.കെ ശൈലജ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം. വെന്‍റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്‍റിലേറ്ററുകള്‍ക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്​. എല്ലാവര്‍ക്കും ശ്രദ്ധലഭിക്കണം. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുത്​. ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. മരണസംഖ്യയും ഉയരുകയാണ്​. സെപ്​റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!