KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്ത് രോഗമുക്തർ വർദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 26,115 പേർക്ക് കോവിഡ് ; 252 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 34,469 പേര്‍ക്കാണ് രോഗ മുക്തി.

252 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,45,385 ആയി.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,35,04,534. നിലവില്‍ 3,09,575 പേരാണ് ചികിത്സയിലുള്ളത്. 3,27,49,574 പേര്‍ക്കാണ് രോഗ മുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,46,778 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെയായി 81,85,13,827 പേര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!