KSDLIVENEWS

Real news for everyone

പാലക്കാട് ഐ.ഐ.ടി യുടെ ചുറ്റുമതില്‍ തകര്‍ത്ത് കാട്ടാനകള്‍ ക്യാമ്ബസില്‍; പ്രദേശവാസികള്‍ ഭീതിയില്‍

SHARE THIS ON

പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങിയതോടെ കടുത്ത ഭീതിയിലാണ് മുക്രോണിയിലെ പ്രദേശവാസികള്‍. ആദ്യമായിട്ടാണ് ഇത്രയധികം കാട്ടാനകള്‍ ഈ മേഖലയില്‍ ഇറങ്ങുന്നത്. പാലക്കാട് ഐ.ഐ.ടി ക്യാമ്ബസിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലാണ് 16 കാട്ടാനകളിറങ്ങിയത്.

കാട്ടനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇത്രയധികം കാട്ടാനകള്‍ എന്തുകൊണ്ടിറങ്ങിയെന്നത് സംബന്ധിച്ച്‌ വനം വകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. കാട്ടില്‍ തീറ്റ കുറഞ്ഞതാണോ, വെള്ളം കിട്ടാത്തതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിയ്ക്കുന്നത്.

ഞായറാഴ്ച രാത്രിയാണ് കഞ്ചിക്കോട് വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടമിറങ്ങിയത്. രാവിലെ ഐഐടി ക്യാമ്ബസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും, മുക്രോണിയിലും കാട്ടാനക്കൂട്ടം തമ്ബടിച്ചതോടെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പടക്കം പെട്ടിച്ച്‌ ഓടിക്കാന്‍ ശ്രമം നടത്തി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനകളെ കഞ്ചിക്കോട് അയ്യപ്പന്‍മലയിലേക്ക് തുരത്തി.
കുട്ടി ആനകള്‍ ഉള്‍പെടെ 16 ആനകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഐ.ഐ.ടി യുടെ ചുറ്റുമതില്‍ തകര്‍ത്താണ് കാട്ടാനകള്‍ ക്യാമ്ബസില്‍ കയറിയത്. ഇതിനോട് ചേര്‍ന്ന നെല്‍കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടാനശല്യം തടയാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പൊരിഞ്ഞ പോരാട്ടമായിരുന്നു; കുത്തേറ്റ് പെരുമ്ബാമ്ബും ശ്വാസം മുട്ടി കാട്ടാടും ചത്തു

കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടയിലാണ് പെരുമ്ബാമ്ബിനും, ആടിനും ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് വിലങ്ങാട് വലിയ പാനോം കുരിശ് പളളി റോഡിലാണ് സംഭവം നടന്നത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മലയോര പ്രദേശമായ ഇവിടെ പന്നി, കേഴ, പെരുപാമ്ബ് തുടങ്ങിയ ജീവജാലങ്ങുടെ സാന്നിദ്ധ്യം ജനവാസ മേഖലയില്‍ പോലും സ്ഥിരം സംഭവമാണ്. പ്രദേശത്ത് ഇരതേടി ഇറങ്ങിയ പെരുംപാമ്ബിനും, കാട്ടാടിനുമാണ് പരസ്പരമുള്ള ആക്രമണത്തില്‍ ഒടുവില്‍ അന്ത്യം സംഭവിച്ചത്.

പാനോം കുരിശ് പള്ളി സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാട് പുല്ല് തിന്നു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് സമീപത്ത് ഇരയെ പ്രതീക്ഷിച്ച്‌ പതുങ്ങി കിടക്കുകയായിരുന്നു പെരുപാമ്ബ് ആടിനെ ആക്രമിച്ചത്. തോട്ടത്തില്‍ വെച്ച്‌ പെരുമ്ബാമ്ബ് കാട്ടാടിനെ കീഴടക്കി വിഴുങ്ങാനുളള ശ്രമത്തിലായിരുന്നു. മരണ വെപ്രാളത്തിനിടയിലാണ് ആടിന്റെ കൊമ്ബ് കൊണ്ട് പാമ്ബിനു കുത്തേറ്റത്. അടിന്‍്റെ കൊമ്ബ് കൊണ്ട് കുത്തേറ്റ് പെരുമ്ബാമ്ബിന് ഒടുവില്‍ ജീവന്‍ ജീവന്‍ നഷ്ടമായി.

കൊമ്ബിന് കുത്തേറ്റെങ്കിലും ആടിനെ വരിഞ്ഞ് മുറുക്കിയ പാമ്ബ് മരണവെപ്രാളത്തിന് ഇടയിലും പിടിവിടാന്‍ കൂട്ടാക്കിയില്ല. പാമ്ബ് കഴുത്തില്‍ ചുറ്റിവരിഞ്ഞ് ആടിനും ഒടുവില്‍ ജീവഹാനി സംഭവിച്ചിരുന്നു.

മുറിവേറ്റ നിലയിലാണ് പാമ്ബ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ച് മീറ്ററോളം നീളമുളള പാമ്ബിന്റെ ശരീരത്തില്‍ കൊമ്ബ് തുളച്ച്‌ കയറിയ മുറിവു കണ്ടതോടെ നാട്ടുകാര്‍ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആടിനെയും പാമ്ബിനെയും വനം വകുപ്പ് അധികൃതര്‍ കൊണ്ടുപോവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!