അധ്യാപന വഴിയിൽ അരനൂറ്റാണ്ട് തൈവളപ്പ് മുഹമ്മദ് മുസ്ലിയാർക്ക് ജന്മനാടിന്റെ ആദരവ് ഞായറാഴ്ച

ചെങ്കള: ആയിരങ്ങൾക്ക് ആദ്യാക്ഷരം പകർന്നു അധ്യാപന വഴിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മുഹമ്മദ് മുസ്ലിയാർക്ക് കേരള മുസ്‌ലിം ജമാഅത്ത്,
എസ്.വൈ.എസ്,എസ്.എസ്.എഫ് തൈവളപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജന്മനാട് ആദരവ് നൽകും.
ഈ മാസം 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൈവളപ്പ് അബൂബക്കർ ബോബിയുടെ വീട് പരിസരത്ത് നടക്കുന്ന പരിപാടിയിൽ സയ്യിദ് മുസമ്മിൽ തങ്ങൾ പ്രാർത്ഥന നടത്തും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ഹസൈനാർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ എസ്.വൈ.എസ് സോൺ ജനറൽ സെക്രട്ടറി ബി.എം. അഹ്‌മദ് സഅദി ഉൽഘാടനം ചെയ്യും.
എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി അബ്ദുൽ ഖാദർ മദനി അനുമോദന പ്രഭാഷണം നടത്തും.
പി.എം അബൂബക്കർ തൈവളപ്പ് ഷാളണീച്ച് ആദരിക്കും.
ഹസൈനാർ ഫൈസി പ്രശസ്തി പലകവും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ദാവൂദ് മാഷ് ക്യാഷ് അവാർഡും സമ്മാനിക്കും.
ഫള്ൽ ഹിമമി,കെ.വി അബൂബക്കർ മൗലവി,സ്വഫ്‌വാൻ സഅദി,ബി.കെ ഹസൈനാർ വലിയ മൂല പ്രസംഗിക്കും.
സിദ്ധീഖ് ചെങ്കള,ശാഫി വലിയ മൂല,ആസിഫ് പാനാർക്കുംളം,ഹസൈനാർ ബി.എ,മജീദ് ഫോർത്ത് മൈൽ,ആബിദ് മിദാദ് നഗർ,ഹനീഫ് വലിയ മൂല,സൈതലവി സംബന്ധിക്കും.
എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ബി.എം സിദ്ധീഖ് സഅദി സ്വാഗതവും മൻസൂർ ബി.കെ നന്ദിയും പറയും

