KSDLIVENEWS

Real news for everyone

ഇന്നൂസ് യൂട്യൂബ് ചാനൽ ലക്കിഡ്രോ നറുക്കപ്പെടുപ്പും, അനുമോദനവും സംഘടിപ്പിച്ചു

SHARE THIS ON

കാസർഗോഡ് : വർദ്ധിച്ച് വരുന്ന യൂട്യൂബേഴ്സ് തരംഗത്തിനിടയിലും ജന സ്വാധീനതയിൽ ഏവരുടേയും പ്രശംസ പിടിച്ച് പറ്റിയ ” ഇന്നൂസ് യൂട്യൂബ് ചാനൽ ” ലക്കിഡ്രോ നറുക്കെടുപ്പും അനുമോദനവും കാസർഗോഡ് ബിഗ് ബസാർ ബേക്കാച്ചി ലോഞ്ചിംഗിൽ സംഘടിപ്പിച്ചു ; പരിപാടി കാസർഗോഡ് മണ്ഡലം എം എൽ എ. എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതാവ് എ.കെ ആരിഫ്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് മുജീബ് കമ്പാർ , തൊട്ടാൻ & രിദാസ് ഗോൾഡ് മാനേജിംഗ് പാർടണർമാരായ റഹ്മാൻ തൊട്ടാൻ , നംഷാദ് , KSDLIVENEWS മാനേജിംഗ് ഡയറക്ടർ സിറാജ് ചൗക്കി , മെട്രോ ന്യൂസ് ചെയർമാൻ ഖമറുദ്ദീൻ തളങ്കര, പോക്കർ ചൗക്കി, അൻസാരി എന്നിവർ ആശംസാ പ്രസംഗം നടത്തി.

പരിപാടിയിൽ ഇന്നൂസ് ചാനലിനെ ജനകീയമാക്കിയ പ്രൊപ്രൈട്ടർ ഷെഫീല നംഷാദിനെ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. നാടിനും സമൂഹത്തിനും ഇന്നൂസ് യൂട്യൂബ് ചാനൽ മാതൃകയായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നംഷാദ് സ്വാഗതവും മിഹാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!