KSDLIVENEWS

Real news for everyone

കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കും

SHARE THIS ON

കൊച്ചി : മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യാത്രക്കാരുടെയും മറ്റ് പൊതുജനങ്ങളുടെയും അഭിപ്രായമറിയാൻ കെ.എം.ആർ.എൽ. നടത്തിയ സർവേയിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സർവേയിൽ പങ്കെടുത്തവരിൽ 77 ശതമാനം ആളുകളുടെയും പ്രധാന ആവശ്യം ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നതായിരുന്നുവെന്ന് ലോക്നാഥ് ബെഹ്‌റ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സർവേയിൽ 11,199 േപരാണ് പങ്കെടുത്തത്. ഇതിൽ 63 ശതമാനം പേർ മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കും. ഇവർക്കൊപ്പമുള്ളയാൾക്ക് പകുതി നിരക്ക് മതിയാകും. ജല മെട്രോ ഡിസംബറിൽ നീറ്റിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർവേയുടെ അടിസ്ഥാനത്തിൽ കെ.എം.ആർ.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ച നടത്തി കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ആലോചിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!