KSDLIVENEWS

Real news for everyone

പൂർവ്വീകർ അടയാളപ്പെടുത്തിയ പ്രബോധന വഴികൾ മത പ്രചാരകർ മാതൃകയാക്കണം
എം.യു.എസ്

SHARE THIS ON


മഞ്ചേശ്വരം: നമ്മുടെ രാജ്യത്തിന്റെ മതസൗഹാർദ്ദവും മത മൈത്രിയും കാത്തു സുക്ഷിച്ച് മത പ്രബോധന വഴിയിൽ മാതൃകാ ജീവിതം അടയാളപ്പെടുത്തിയ പൂർവ്വീക മത നേതാക്കളുടെ പ്രബോധന വഴികൾ മാതൃയാക്കാൻ ആധുനിക മത പ്രചാരകർ തയ്യാറാവണമെന്ന് എം.യു.എസ് മഞ്ചേശ്വരം സോൺ വാഷിക കൗൺസിൽ അഭിപ്രായപ്പെട്ടു.
മതവിഭാഗങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന മാനവികതാ ബോധവും സഹിഷ്ണുതയും തകർത്ത് വിഭാഗീയതയും വിദ്ധ്വേശവും വളരാൻ കരണമാകുന്ന വിവാദ പ്രസ്താവനകളിറക്കുന്ന
മത പ്രചാരകർ
ഈ രാജ്യത്തിന്റ ജനാധിപത്യ വളർച്ചയ്ക്ക് ഭീഷണിയാണെന്ന്
യോഗം വിലയിരുത്തി..

മഞ്ചേശ്വരം മള്ഹറിൽ നടന്ന വാർഷിക കൗൺസിലും മഹാന്മാരായ നിബ്രാസുൽ ഉലമാ,കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ്‌ അനുസ്മരണ സമ്മേളനവും ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ് സഅദി ആരിക്കാടിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അഹ്‌മദ് സഅദി തൈവളപ്പ് വിഷയാവതരണവും ജനറൽ സെക്രട്ടറി മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണവും നടത്തി.
റിട്ടേണിംഗ് ഓഫീസർ മുഹ്‌യിദ്ദീൻ സഅദി ചേരൂർ പുന: സംഘടനയ്ക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ബഷീർ സഅദി ചെറൂണി ആശംസ പ്രസംഗം നടത്തി.
ഖത്തം ദുആ മജ്ലിസിന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. മള്ഹർ മാനേജർ ഹസൻ കുഞ്ഞി,
അബ്ദുൽ റഹ്‌മാൻ സഅദി കടംമ്പാർ,യഅ്‌ഖൂബ് നഈമി അഫ്ളലി,സിദ്ധീഖ് സഅദി തൗഡുഗോളി സംബന്ധിച്ചു.
ഹസൻ സഅദി മള്ഹർ സ്വാഗതവും ഇബ്രാഹിം സഅദി തോക്കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!