KSDLIVENEWS

Real news for everyone

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

SHARE THIS ON

കണ്ണൂര്‍: മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 79 വയസ്സായിരുന്നു. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനാണ്. 40 വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗിന്‍റെ ഭാരവാഹിത്വം വഹിക്കുന്നുണ്ട്.

കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി മഹ്‌മൂദ് ഹാജി, എന്‍.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണൂരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!