അടച്ചുറപ്പില്ലാത്ത സർക്കാർ വിദ്യാലയങ്ങൾ ഇനി മുത്തശിക്കഥ ; കോളേജ് മോഡൽ പോലുള്ള സ്കൂൾ കെട്ടിടങ്ങളുമായി പിണറായി സർക്കാരിന്റെ വികസന മുന്നേറ്റം

തിരുവനന്തപുരം: ഒരു മഴ പെയ്‌താല്‍ ചോര്‍ന്നൊലിക്കുന്ന, നല്ലൊരു മേല്‍ക്കൂരയും ശുചിമുറിയുമില്ലാത്ത ഒടിഞ്ഞ ബെഞ്ചും ഡെസ്‌ക്കുമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇനി സംസ്ഥാനത്ത് പഴങ്കഥ. സ്വകാര്യ സ്‌ക്കൂളുകളെ വെല്ലുന്ന കെട്ടും മട്ടുമുള്ള പൊതുവിദ്യാലയങ്ങള്‍ കേരളത്തിന് പുതിയ അനുഭവമാവുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ വിടാന്‍ മടിച്ച രക്ഷകര്‍ത്താക്കള്‍ ഇനി ആ വഴി പോകാതിരിക്കില്ല. മറ്റൊരു സംസ്ഥാനങ്ങള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത അടിസ്ഥാനസൗകര്യമാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കൈവരിക്കുന്നത്.
വിവിധ നിയോജകമണ്ഡലങ്ങളിലായി 34 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌തത്.സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് എട്ട്, കണ്ണൂരില്‍ അഞ്ച്, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ നാല് വീതം സ്കൂളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോട്ടയത്തെ മൂന്ന് സ്‌കൂളുകളും മലപ്പുറം, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ട് വീതവും ആലപ്പുഴ, തൃശൂരില്‍ ഒരു സ്‌കൂളിന്റെയും ഉദ്‌ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്.
കെട്ടിടങ്ങളില്‍ ഹൈടെക് ക്ലാസ് മുറികള്‍, അടുക്കള ബ്ലോക്കുകള്‍, ഡൈനിംഗ് ഏരിയകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സയന്‍സ്, കമ്ബ്യൂട്ടര്‍ ലബോറട്ടറികള്‍ തുടങ്ങി വിശാലമായ സൗകര്യങ്ങളാണുള്ളത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു സര്‍ക്കാര്‍ വിദ്യാലയത്തെപ്പറ്റി നമ്മുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര കാര്യങ്ങളാണ് നാല് ചുമരുകള്‍ക്കുള്ളില്‍ പൊതുജനം ഇന്ന് അത്ഭുതത്തോടെയും കൗതുകത്തോടെയും കാണുന്നത്.

