KSDLIVENEWS

Real news for everyone

ഡിഗ്രി പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളുമായി കുമ്പള മഹാത്മ കോളജ്

SHARE THIS ON


കുമ്പള: ഡിഗ്രി, പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളും ഈ അധ്യയന വർഷം മുതൽ കുമ്പള മഹാത്മ കോളജിൽ നൽകിവരുന്നതായി പ്രിൻസിപ്പാൾ കെ.എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ വലിയ സേവനം നടത്തി വരുന്ന മഹാത്മ കോളജ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുതിയ പാഠ്യ പദ്ധതികൾക്ക് അനുസൃതമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. പ്ലസ് ടു പൂർത്തിയാക്കുന്നവർക്കും ബിരുദധാരികൾക്കും സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ തൊഴിൽ നേടാൻ പ്രാപ്തമായ ഡാറ്റാ സയൻസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഇസ്ലാമിക് ബാങ്കിങ് തുടങ്ങി യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്ന പത്തോളം ന്യൂ ജെൻ കോഴ്സുകളാണ് നൽകുന്നത്. പുറമെ നിന്ന് പഠിക്കുമ്പോൾ അമ്പതിനായിരത്തോളം രൂപ ഫീസിനത്തിൽ മാത്രം ചെലവ് വരുന്ന ഈ കോഴ്സുകൾക്ക് മഹാത്മ കോളജ് എൺപത് ശതമാനത്തോളം ഫീസിളവാണ് നൽകുന്നത്.
ഡിഗ്രി തലത്തിൽ ബി.കോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് കോഴ്സുകളും പ്ലസ് ടു തലത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് കോഴ്സുകളുമാണ് മഹാത്മ കോളജിലുള്ളത്. പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ നിരവധി വർഷങ്ങളായി എൺപത് ശതമാനത്തിലധികം റിസൾട്ട് നേടുന്ന മഹാത്മ കോളജിന് മികവിനുള്ള അംഗീകാരമായി ഐ എസ് ഒ 2009-2015 സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു.
കൊവിഡ് പ്രമാണിച്ച് 2020-21 അധ്യയന വർഷത്തിൽ അമ്പതു ശതമാനം വരെ ഫീസിളവ് നൽകിക്കൊണ്ട് പുതിയ നിരക്ക് നിശ്ചയിച്ചിരുന്നു. കൊവിഡ് വ്യാപനം മൂലം സാമ്പത്തിക പരാധീനതയനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭാരമാകാത്ത തരത്തിലാണ് ഈ വർഷവും ഫീസ് പുന:ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!