ലഹരി മരുന്ന് വിൽപനയ്ക്ക് എതിരെ പൊലീസ്–എക്സൈസിന് ഒപ്പം നാട്ടുകാരും –

പാലക്കുന്ന്∙ വർധിക്കുന്ന ലഹരി മരുന്ന് വിൽപനയ്ക്കു എതിരെ പൊലീസ് –എക്സൈസിന്റെ കൂടെ നാട്ടുകാരും കൈകോർക്കുന്നു. ഉദുമ, പള്ളിക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങൾ, മദ്യം എന്നിവയുടെ അനധികൃത വിൽപനയ്ക്കു എതിരെയാണു ജനകീയ കൂട്ടായ്മ പൊലീസിനെയും എക്സൈസിനെയും സഹായിക്കാനായി രംഗത്തിറങ്ങുന്നത്. ജനകീയ കൂട്ടായ്മ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ ആരാധനാലയം ഭാരവാഹികൾ, സാമൂഹിക– സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നൻ, ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ കാപ്പിൽ മുഹമ്മദ് പാഷ, അബ്ദുല്ല മമ്മു ഹാജി, ഉദയമംഗലം സുകുമാരൻ, ജയാനന്ദൻ പാലക്കുന്ന്, പി.വി.ഉദയകുമാർ, വിനയ പ്രസാദ് തൃക്കണ്ണാട്, മുഹമ്മദ് ഷാഫി, സുമേഷ്, സമീർ കോട്ടിക്കുളം, കാസിം മാക്സ്, ജലീൽ കാപ്പിൽ, ബേക്കൽ സിഐ യു.പി.വിപിൻ, എസ്ഐ. കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു

