KSDLIVENEWS

Real news for everyone

ചിത്താരിയിലെ പ്രവാസികൾക്ക് സഹായി ചാരിറ്റബിൾ ട്രസ്റ്റ് യാത്രയയപ്പ് നൽകി

SHARE THIS ON

കാഞ്ഞങ്ങാട് : കോവിഡ് ലോക്ക് ഡൗണിന് ശേഷം കുവൈത്തിലേക്ക് പോകുന്ന സൗത്ത് ചിത്താരിയിലെ പ്രവാസികൾക്ക് സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . ലോക്ക് ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾ പ്രവാസ ലോകം ഉണർന്നതോടെ തിരിച്ചു പോകാൻ തുടങ്ങി . കുവൈത്തിലെ പ്രവാസികളായ കരീം സി.കെ , അഷ്‌റഫ് ചാപ്പയിൽ , ശരീഫ് അമലടുക്കം , ശരീഫ് തായൽ തുടങ്ങിയവർക്കാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രയയപ്പ് നൽകിയത് .

കഴിഞ്ഞ ദിവസം സൗത്ത് ചിത്താരിയിൽ ഉദ്‌ഘാടനം ചെയ്ത സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവരാണ് കരീം സി.കെയും , അഷ്‌റഫ് ചാപ്പയിലും . ട്രസ്റ്റ് വർക്കിങ് പ്രസിഡന്റ് ഹബീബ് കൂളിക്കകാട് കരീം സി.കെയ്ക്ക് ബൊക്കെ കൈമാറി . സഹായി ട്രസ്റ്റ് ചെയർമാൻ ശരീഫ് മിന്ന , ട്രഷറർ ത്വയ്യിബ് കൂളിക്കാട് , പൊതു പ്രവർത്തകരായ റിയാസ് അമലടുക്കം , ശിഹാബ് ചാപ്പയിൽ , സമീർ എം എ , നൗഷാദ് ചിത്താരി , അസ്ലു ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!