KSDLIVENEWS

Real news for everyone

സ്‌കൂള്‍ തുറക്കല്‍; ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ തയാറായി: ഏഴാം ക്ലാസ് വരെ ഒരു ബെഞ്ചില്‍ ഒരു കുട്ടി

SHARE THIS ON

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ തയാറായി. എല്‍ പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം മതി എന്നാണ് നിര്‍ദേശം.

ഹൈ സ്‌കൂള്‍ തലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്കാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ട് വരാന്‍ തത്ക്കാലം അനുമതിയില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ലാസുകള്‍ തുടരുന്നതിന് അനുസരിച്ച്‌ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും ഈ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുക. എന്നാല്‍ കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!