മാസ്കിട്ട് , സാനിറ്റൈസർ പുരട്ടി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മോഷ്ടാക്കൾ , ജ്വല്ലറിയിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ

അലിഗഢ് : മാസ്ക് ഒക്കെ ധരിച്ച് രണ്ട് പേര്‍ ഒരു ചെറിയ ജുവലറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്റ്റാഫ് നല്‍കിയ സാനിറ്റൈസര്‍ ഒക്കെ കൈയില്‍ പുരട്ടി. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ സീന്‍ മാറി. രണ്ടു പേരും കൈവശം കരുതിയിരുന്ന തോക്ക് പുറത്തെടുക്കുകയും തോക്ക് ചൂണ്ടി കടയിലെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടക്കുകയും ചെയ്തു. ഇതിനിടെ കൊള്ളസംഘത്തിലെ മൂന്നാമനും കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചിരുന്നു. മോഷണ ദൃശ്യങ്ങള്‍ ജുവലറിയിലെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.
https://mobile.twitter.com/alok_pandey
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ സംഭവം നടക്കുന്നത്.കയറി വന്ന് സാനിറ്റൈസര്‍ ഒക്കെ ചോദിച്ചപ്പോള്‍ ജുവലറിയിലുള്ളവര്‍ ഒരിക്കലും കരുതിയിരുന്നില്ല ഇവര്‍ മോഷ്ടാക്കള്‍ ആണെന്ന്. ഏകദേശം 40 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ആണ് ഇവര്‍ കവര്‍ന്നത്. സംഭവ സമയം കടയില്‍ സ്വര്‍ണം വാങ്ങാനെത്തിയ മൂന്ന് പേരുണ്ടായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ തട്ടിയെടുത്തിട്ടുണ്ട്.
ഒരു മിനിറ്റിനുള്ളില്‍ തന്നെ കുറ്റകൃത്യം പൂര്‍ത്തിയാക്കിയ മോഷ്ടാക്കള്‍ 40,000ത്തോളം രൂപയാണ് കൗണ്ടറില്‍ നിന്നും അപഹരിച്ചത്. സംഭവത്തില്‍ സ്പെഷ്യല്‍ ടീമിനെ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയില്‍ മോഷ്ടാക്കളുടെ രൂപം വ്യക്തമായി പതിഞ്ഞിട്ടുള്ളതിനാല്‍ ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് അലിഗഢ് എസ്.എസ്.പി മുനിരാജ്. ജി പറഞ്ഞു.

