KSDLIVENEWS

Real news for everyone

ഖത്വറിന്റെ പുതിയ യാത്രാനയം ഇന്ന്​ ഉച്ച രണ്ടുമുതൽ പ്രാബല്യത്തിൽ; ഇനി രണ്ടുദിന ക്വാറൻറീൻ

SHARE THIS ON

ദോഹ: ​മാറ്റംവന്ന ഖത്തറി​െൻറ പുതിയ യാത്രാനയം ​ബുധനാഴ്​ച മുതൽ പ്രാബല്യത്തിൽ. ഉച്ച ര​ണ്ടിനുശേഷം ദോഹയിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക്​ പുതിയ യാത്രാനയം പ്രകാരമുള്ള മാർഗനിർദേശങ്ങളാവും ബാധകമാവുക. ഇന്ത്യ ഉൾപ്പെടെ എക്​സപ്​ഷനൽ റെഡ്​ ലിസ്​റ്റ്​ വിഭാഗങ്ങളിൽപെടുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ ഏറെ ഗുണകരമായ വിധത്തിലാണ്​ യാത്രാനയത്തിലെ പുതിയ മാറ്റങ്ങൾ. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്​സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും ബുധനാഴ്​ച മുതൽ രണ്ടുദിവസ ക്വാറൻറീൻ മതിയാവും. ഖത്തറിന്​ പുറത്തുനിന്നും വാക്​സിൻ എടുത്തവർക്ക്​ 10 ദിവസ ക്വാറൻറീൻ വേണമെന്ന, രണ്ടു മാസത്തിലേറെയായി തുടരുന്ന നിബന്ധന ഇതോടെ അവസാനിക്കും. എന്നാൽ, മറ്റുരാജ്യങ്ങളിൽനിന്ന്​ വാക്​സിൻ എടുത്തവർ ആൻറി ബോഡി ടെസ്​റ്റിന്​ വിധേയരാവണം എന്നതാണ്​ പ്രധാന നിർദേശം. ഖത്തറിൽനിന്ന്​ വാക്​സിൻ എടുത്തവർക്ക്​ ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ നെഗറ്റിവ്​ ആയാൽ ക്വാറൻറീൻ അവസാനിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!