KSDLIVENEWS

Real news for everyone

മുട്ടില്‍ മരം മുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

SHARE THIS ON

വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കല്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീര്‍. വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം. (muttil wood robbery update)

അതേസമയം, മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ, മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മരവിപ്പിച്ചത്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡി കെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. നിലവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!