മണ്ണംകുഴിയില്‍ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ രണ്ട് പേരെ കേന്ദ്രീകരിച്ച് മഞ്ചേശ്വരം പൊലീസിന്റെ അന്വേഷണം.

ഉപ്പള: മണ്ണംകുഴിയില്‍ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ രണ്ട് പേരെ കേന്ദ്രീകരിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ച യുവാവിനെപ്പറ്റിയും അന്വേഷണം നടക്കുന്നു. മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന് കീഴിലുള്ള ആംബുലന്‍സാണ് അഞ്ചുദിവസം മുമ്പ് അര്‍ധരാത്രി തീവെച്ച് നശിപ്പിച്ചത്. മണ്ണംകുഴി പ്രദേശത്ത് പുറത്ത് നിന്ന് വന്ന് താമസിക്കുന്ന രണ്ടുപേരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് അറിയുന്നു. പത്തോളം പേരെയാണ് ഇതിനോടകം ചോദ്യം ചെയ്തത്.
ആംബുലന്‍സ് കത്തിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ആംബുലന്‍സിനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് കാരണമാണ് ആംബുലന്‍സ് കത്തിക്കാന്‍ വഴിവെച്ചതെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. ബാലേന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്

