കുഡ്ലു ബാങ്ക് കവർച്ച; കൊള്ളയടിക്കപ്പെട്ട 15.86 കിലോ സ്വർണം ഉടമകൾക്കു തിരികെ ലഭിക്കും

കാസർകോട്∙ ബാങ്കിൽ നിന്നു കൊള്ളയടിച്ച ശേഷം പിടികൂടിയ തൊണ്ടിമുതൽ സ്വർണം കേസ് വിസ്താരം പൂർത്തിയാകുന്നതിനു മുൻപു തന്നെ കോടതിയിൽ നിന്ന് ബാങ്ക് ഏറ്റെടുത്ത് ഉടമകൾക്കു നൽകാൻ നടപടി. കുഡ്‍ലു സർവീസ് സഹകരണ ബാങ്കിൽ നിന്നു കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വർണാഭരണങ്ങളാണ് ബാങ്ക് ഏറ്റെടുത്ത് ഉടമകൾക്കു തിരികെ നൽകുക. സ്വർണം ബാങ്കിൽ പണയം വച്ച 905 ഇടപാടുകാർക്കാണ് സ്വർണ പണ്ടം നൽകാനുള്ളത്.
മോഷണം നടന്ന് രണ്ടാഴ്ചയ്ക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടി സ്വർണം കണ്ടെടുത്തിരുന്നു. കാസർകോട് അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചതാണ് 5 കോടിയിലേറെ വിപണി മൂല്യം വരുന്ന സ്വർണാഭരണങ്ങൾ. ഇതിന്റെ പടം എടുത്ത് ആൽബമാക്കി കോടതിയിൽ നൽകിയ ശേഷം സ്വർണാഭരണങ്ങൾ ബാങ്കിന് എടുക്കാമെന്നു ബാങ്ക് അധികൃതർ സമർപ്പിച്ച ഹർജിയിൽ ജൂലൈ 16ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തയാറാക്കിയത് 1030 പടങ്ങളുള്ള ആൽബം
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അധികൃതർ കാസർകോട് കോടതിയിൽ എത്തി കോടതി അധികൃതരുടെ സാന്നിധ്യത്തിൽ ആഭരണങ്ങളുടെ പടം എടുത്ത് 1030 പടങ്ങൾ അടങ്ങിയ ആൽബമാക്കി ശനിയാഴ്ച കോടതി മുൻപാകെ സമർപ്പിക്കും. തുടർന്നു ബാങ്കിനു തിരിച്ചു കിട്ടുന്ന പണയ സ്വർണാഭരണങ്ങൾ രണ്ടാഴ്ചയ്ക്കകം ഇടപാടുകാർക്കു നൽകുമെന്നു ബാങ്ക് സെക്രട്ടറി ആർ. സച്ചിദാനന്ദൻ പറഞ്ഞു.
കവർച്ച നടന്നത് 2015 ൽ
2015 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2നാണ് ഒരു സംഘം ബാങ്കിൽ തോക്കു ചൂണ്ടി 2 ജീവനക്കാരികളെയും കെട്ടിയിട്ട് ലോക്കറിൽ നിന്ന് 17.684 കിലോഗ്രാം പണയ സ്വർണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. അന്വേഷണം നടത്തിയ പൊലീസ് സംഘം രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടി 15.860 കിലോഗ്രാം സ്വർണാഭരണങ്ങളും 12.15 ലക്ഷം രൂപയും കണ്ടെടുക്കുകയായിരുന്നു. ഒന്നാം പ്രതി ബന്തിയോട് പച്ചമ്പലം മുഹമ്മദ് ഷരീഫിന്റെ വീടിലെ തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ട നിലയി�

