തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു; മൂന്നാഴ്ചക്കിടെ വർധന ആറ് രൂപയ്ക്കടുത്ത്; പെട്രോൾ വില 108ലേക്ക്

തിരുവനന്തപുരം: ഇന്ധനവില (Fuel price) ഇന്നും കൂട്ടി. പെട്രോളിന് (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.

