കാരുണ്യ ഹസ്തവുമായി ജിസിസി കെഎംസിസി പൈക്ക സോൺ: വിവാഹ ധന സഹായം കൈമാറി.

പൈക്ക: ജിസിസി കെഎംസിസി പൈക്ക സോൺന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ ധന സഹായം കൈമാറി. അർളടുക്ക ചന്ദ്രൻപാറയിലെ നിർദ്ധന കുടുംബത്തിലെ അനാഥ പെൺകുട്ടിയുടെ വിവാഹത്തിലേക്കുള്ള സഹായമാണ് പൈക്ക മുസ്ലിം ലീഗ് മേഘല ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ:വി.എം.മുനീർ ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് ആറാം വാർഡ് കമ്മിറ്റി സെക്രട്ടറി ഖലീലിന് കൈമാറിയത്. പ്രസ്തുത പരിപാടിയിൽ ആറാം വാർഡ് പ്രസിഡന്റ് ജുനൈദ് പൈക്ക അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ രംഗത്തെ മാതൃക പരമായ പ്രവർത്തനത്തിന് നേത്രത്വം നൽകിയ കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വ:വി.എം.മുനീറിനുള്ള ജിസിസി കെഎംസിസി പൈക്ക സോൺന്റെ സ്നേഹദരവ് ഇബ്രാഹിം കുഞ്ഞിപ്പാറ നൽകി. എം കെ ഇബ്രാഹിം സ്വാഗതം പറഞ്ഞു മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി, എം.എസ്.എഫ്. നേതാക്കളും, പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. ജോയിൻ സെക്രട്ടറി നിസാം പൈക്ക നന്ദി പറഞ്ഞു.

