നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസ്

മംഗളൂരു: നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുത്തു. പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍. രാജേഷ് കരിങ്കൾപാടിക്കെതിരെയാണ് മംഗളൂരു വനിത പൊലീസ് കേസെടുത്തത്. ഇയാള്‍ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് മാപ്പപേക്ഷിക്കുന്ന ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ഈ കേസ് ഗൗരവമായി കാണണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു.

