KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് രോഗികൾ 7000 കടന്നു ഇതിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരുടെ
എണ്ണം 5996 ആയി

SHARE THIS ON

കാസർഗോഡ് : കാസർഗോഡ് ജില്ലയിലും കോവിഡ് ശമനമില്ലാതെ തുടരുന്നു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. ശനിയാഴ്ച 150 പേർക്കാണ് പോസിറ്റീവായത്. ഇതിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളൊഴികെ ബാക്കിയെല്ലാവരും സമ്പർ ക്കരോഗികളാണ്.

ഇതോടെ സമ്പർക്കം വഴിയുള്ള രോഗബാധിതരുടെ എണ്ണം 5996 ആയി. 5938 പേരാണ് നിരീക്ഷണത്തിലുള്ളത്. 140 പേരുടെ സാമ്പിൾ പരിശോധനാഫലം കി ട്ടാനുണ്ട്. അതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം 5000 കടന്നു. 104 പേർക്കാണ് ശനിയാഴ്ച നെഗറ്റീവായത്. കാസർകോട് നഗരസഭയിൽമാത്രം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 695 ആയി. ചെമ്മനാട് പഞ്ചായത്തിൽ 581 പേർക്കും ഉദുമയിൽ 499 പേർക്കും കാഞ്ഞങ്ങാട് 450 പേർക്കുമാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

കുമ്പള (894), ചെങ്കള (889), അജാനൂർ (395), പള്ളിക്കര (156) എന്നിങ്ങനെയാണ് കൂടുതൽ രോഗബാധിതരായ പഞ്ചായത്തുകളിലെ വേർതിരിച്ച കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!