തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ്, സ്വാതന്ത്ര്യമെന്നാല്‍ കൊച്ചിനെ ഉണ്ടാക്കലായി മാറി: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി അഞ്ജു പാര്‍വതി

എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഐഎസ്എഫ് വനിതാ നേതാവ് വ്യാജ ആരോപണമാണ് ഉയര്‍ത്തിയതെന്ന് വ്യക്തമാക്കി രംഗത്ത് വന്ന എസ്.എഫ്.ഐയെ പരിഹസിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജുവിന്റെ വിമര്‍ശനം.
‘മാറെടി പെലച്ചി, എസ്എഫ്ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും’ എന്ന എസ്.എഫ്.ഐ നേതാവിന്റെ ‘മുദ്രാവാക്യം’ വിളി കേട്ടിട്ടും ഉത്തരേന്ത്യ നോക്കി ദളിത് വിരുദ്ധത, ദളിത് പീഡനം, സ്ത്രീ വിരുദ്ധത, സ്ത്രീപീഡനം എന്നിവയ്ക്കെല്ലാം എതിരെ മുറവിളി കൂട്ടുന്ന സാംസ്കാരികനാറികള്‍ക്കും സ്ത്രീപക്ഷവാദികള്‍ക്കും ഒന്നും പ്രതികരിക്കാനില്ലേയെന്ന് അഞ്ജു പാര്‍വതി ചോദിക്കുന്നു. സോഷ്യലിസമെന്നാല്‍ പെലച്ചി വിളിയായും ജനാധിപത്യമെന്നാല്‍ കൂമ്ബിനിടിയായും സ്വാതന്ത്ര്യമെന്നാല്‍ കൊച്ചിനെ ഉണ്ടാക്കലുമായി മാറിയ ഈ പാര്‍ട്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് അഞ്ജു പാര്‍വതി പരിഹസിക്കുന്നു.
അഞ്ജു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘മാറെടി പെലച്ചി, എസ്എഫ്ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും’. വെള്ളക്കൊടിയില്‍ സ്വാതന്ത്ര്യം ,,ജനാധിപത്യം, സോഷ്യലിസം എന്നെഴുതിവച്ച് നാഴികയ്ക്ക് നാല്പതുവട്ടം ഉത്തരേന്ത്യ നോക്കി ദളിത് വിരുദ്ധത, ദളിത് പീഡനം, സ്ത്രീ വിരുദ്ധത, സ്ത്രീപീഡനം ഇത്യാദിക്കെതിരെ നിരന്തരം കൊരവള്ളി പൊട്ടുംവരെ കുരയ്ക്കുന്ന ടീമുകള്‍ കാക്കിയിട്ട ഏമാന്മാര് സമക്ഷം ഇറക്കിയ പുതിയ മുദ്രാവാക്യമാണിത്. എങ്ങനുണ്ട് ? തമ്ബ്രാന് ഭരിക്കുന്ന നാട്ടിലെ ഒരു കൊച്ചുകിടാത്തിയോട് കൂടെ പഠിക്കുന്ന നാളത്തെ വസന്തങ്ങള്‍ തൊഴിയുടെയും ഇടിയുടെയും അകമ്ബടിയോടെ പറഞ്ഞ ഈ പുതുമുദ്രാവാക്യം കണ്ടിട്ടും കേട്ടിട്ടും പക്ഷേ ഒരൊറ്റ സാംസ്കാരികനാറികള്‍ക്കും സ്ത്രീപക്ഷവാദികള്‍ക്കും ഒന്നും തോന്നിയില്ല. കാരണം ഇത് കേരളത്തിലാണല്ലോ. നവംബര്‍ 1 നു തമ്ബ്രാന് കൈനീട്ടി കല്പിച്ചരുളുന്ന കേരളശ്രീ ,കേരളഭൂഷണ്‍ ഇത്യാദി പുരസ്കാരങ്ങള്‍ തല കുമ്ബിട്ടു താണു വണങ്ങി വാങ്ങാനുളളതാണ്. അപ്പോള്‍ ഒരു പടല ചെറുപഴമെടുത്ത് അണ്ണാക്കില്‍ തിരുകി ഉത്തരേന്ത്യ നോക്കിയിരുന്നേ പറ്റൂ!
സംഭവം അങ്ങ് JNUവില്‍ ആയിരുന്നേല്‍ ഞങ്ങള്‍ അങ്ങ് പൊളിച്ചേനേ! കഞ്ചാവടിച്ച് കിറുങ്ങി കുളിക്കാതെ, നനയ്ക്കാതെ നടന്ന് വേണ്ടാതീനം കാട്ടുമ്ബോള്‍ കൈകരുത്തുള്ളവര്‍ കൊടുക്കുന്ന പെട വാങ്ങി ഫാസിസം എന്നലറിയാല്‍ JNU പൈതങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം റെഡിയാണ് ഇങ്ങ് കേരളത്തില്‍ . പെട കൊടുത്തവന് വല്ല ഉത്തരേന്ത്യന്‍ സവര്‍ണ്ണനും പെട വാങ്ങിയവന് അവര്‍ണ്ണനുമായാല്‍ പിന്നെ പറയുകയും വേണ്ട. ബിന്ദു അമ്മിണിമാര്‍ കെട്ടുമെടുത്ത് നേരേ ഡല്‍ഹിയിലോട്ട് മാര്‍ച്ച് പാസ്റ്റ് നടത്തി ബ്രാഹ്മണിക്കല്‍ ഹെജിമണിക്കെതിരെ ഭരണിപ്പാട്ട് നടത്തും ! കോപ്പിയടി ച്യാച്ചി മുതല്‍ സാരദക്കുട്ടി തുടങ്ങി സകലമാന അന്തിണികളും ജനാധിപത്യം തകര്‍ന്നേയെന്ന് ഫേസ്ബുക്കില്‍ അലമുറയിടും. ഇളയിടം സഖാവ് ജാതിക്ക തോട്ടം പാടി നാലു റൗണ്ട് പ്രതിഷേധിക്കും. അങ്ങനെയെന്തെല്ലാം പുകിലുകള് നടന്നേനേ. ഇപ്പൊ സര്‍വ്വം ശാന്തം !
ഒരു പത്തു കൊല്ലം മുമ്ബ് വരെ കലാലയങ്ങളില്‍ SFIയുടെ പ്രധാന ആയോധനകല വെട്ടലും കുത്തലുമായിരുന്നു. എതിര് രാഷ്ട്രീയചേരിയിലെ പെണ്ണുങ്ങളെ വെടി,പടക്കം , ഗുണ്ട് തുടങ്ങിയ വാഴ്ത്താരികള് കൊണ്ടായിരുന്നു ആക്രമിച്ചിരുന്നത്. പിന്നീടത് തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പായി മാറി.സ്വന്തം പാളയത്തിലെ പെണ്ണുങ്ങളെ തന്നെ പഞ്ഞിക്കിടലായി. മാറ്റമില്ലെന്നാരാ പറഞ്ഞത്. നല്ല രീതിയില്‍ തന്നെ വളര്‍ച്ചയുണ്ട് ! സോഷ്യലിസമെന്നാല്‍ പെലച്ചി വിളിയായും ജനാധിപത്യമെന്നാല്‍ കൂമ്ബിനിടിയായും സ്വാതന്ത്ര്യമെന്നാല്‍ കൊച്ചിനെ ഉണ്ടാക്കലുമായി മാറിയ ഈ പാര്‍ട്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.

