KSDLIVENEWS

Real news for everyone

രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍നിന്ന് കാലില്‍ തൂക്കി അധ്യാപകന്റെ ക്രൂരത; പിന്നാലെ അറസ്റ്റ്

SHARE THIS ON

ന്യൂഡൽഹി: രണ്ടാം ക്ലാസുകാരനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ ജൂനിയർ സ്കൂൾ പ്രധാന അധ്യാപകൻ മനോജ് വിശ്വകർമയാണ് അറസ്റ്റിലായത്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയാണ് അധ്യാപകന്റെ നടപടി. മാപ്പ് പറഞ്ഞില്ലെങ്കിൽ താഴേക്ക് ഇടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.


വിദ്യാർഥി നിലവിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തിൽ സാമൂഹിക മാധ്യങ്ങളിൽ കടുത്ത വിമർശനമാണ് അധ്യാപകന് നേരെ ഉയർന്നത്. പക്ഷെ കുട്ടിയുടെ അച്ഛൻ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകൻ വിദ്യാർഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛൻ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

കുട്ടി വികൃതി കാണിച്ചെന്നും തിരുത്താൻ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അധ്യാപകൻ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!