KSDLIVENEWS

Real news for everyone

എയര്‍ അറേബ്യയുടെ ഓഫര്‍​; 499 ദിര്‍ഹമിന്​ നാട്ടിലേക്ക് പറക്കാം

SHARE THIS ON

അബൂദബി: 499 ദിര്‍ഹമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ അബൂദബി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് അബൂദബിയില്‍നിന്ന് ആകര്‍ഷകമായ നിരക്കില്‍ ടിക്കറ്റ്. അബൂദബിയുടെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനക്കമ്ബനിയാണ് എയര്‍ അറേബ്യ അബൂദബി.

499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബൂദബി സര്‍വിസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വിസുകള്‍ക്ക് 499 ദിര്‍ഹമിനാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ മൂന്നിന് രാത്രി 10.55ന് അബൂദബിയില്‍നിന്ന് കൊച്ചിയിലേക്കാണ് ആദ്യ സര്‍വിസ്. നവംബര്‍ അഞ്ചിന് രാത്രി 11.30ന് കോഴിക്കോട്ടേക്കും നവംബര്‍ 16ന് ഉച്ചക്ക് 1.15ന് തിരുവനന്തപുരത്തേക്കും സര്‍വിസ് ഉണ്ടാവും. airarabia.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!